പ്രവാസി കൂട്ടായ്മയുടെ കരുത്തില്‍ കണ്ണമംഗലത്ത് പെയിന്‍ ആന്റ് പാലിയേറ്റീവിന് സ്വന്തം കെട്ടിടംജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ കണ്ണമംഗലം പ്രവാസി കൂട്ടായ്മയുടെ ശ്രമഫലമായി കണ്ണമംഗലം പഞ്ചായത്തിലെ അച്ചനമ്പലത്ത്  പെയിന്‍ ആന്റ് പാലിയേറ്റീവിന് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാവുന്നു. സൗദിയിലും നാട്ടിലും കല കായിക വിദ്യാഭ്യാസ ആരോഗ്യ ജീവകാരുണ്യ രംഗത്ത്  സജീവ സാന്നിധ്യമായ കണ്ണമംഗലം പ്രവാസി കൂട്ടായ്മ ഇതുവരെ നടപ്പിലാക്കിയയില്‍ ഏറ്റവും വലിയ പദ്ധതിയാണിത്. മുപ്പത്തിയഞ്ചു ലക്ഷത്തോളം രൂപ ചെലവില്‍ കൂട്ടായ്മ നിര്‍മിച്ചു നല്‍കിയ കെട്ടിടം ഈ മാസം 25ന് പാലിയേറ്റീവ് സെന്ററിന്  സമര്‍പ്പിക്കും.
വൈകുന്നേരം നാല് മണിക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പാലിയേറ്റീവ് ക്ലിനിക്കിന്റെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. കെ.എന്‍.എ കാദര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ 'എംക്യൂബ്' എന്ന മാജിക് ഷോയും വിവിധ ഇനങ്ങളില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ അഞ്ചുറാണി ജോയിയുടെ നേത്രുത്വത്തില്‍ ിന്നശേഷിക്കാരായ ഏഴംഗ സംഘത്തിന്റെ വീല്‍ചെയറുകളില്‍ ഇരുന്നുള്ള  കലാവിരുന്ന് 'ഫ്രീഡം  ഓണ്‍ വീല്‍സ്'എന്നിവയുണ്ടാകും.
മലപ്പുറം ജില്ലയിലെ  പാലിയേറ്റീവ്   ഗുണഭോക്താക്കളായ അഞ്ഞൂറോളം രോഗികള്‍ പരിപാടി വീക്ഷിക്കാനെത്തും.
ക്ലിനിക്, ഫാര്‍മസി, റിഹാബിലിറ്റെഷന്‍ സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാള്‍  തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  വാര്‍ത്താ സമ്മേളനത്തില്‍ ജലീല്‍ കണ്ണമംഗലം, സമദ് ചോലക്കല്‍, മജീദ് ചേറൂര്‍, ബീരാന്‍കുട്ടി കൊയിസ്സന്‍, ആലുങ്ങല്‍ ചെറിയ മുഹമ്മദ് ങ്കെടുത്തു

RELATED STORIES

Share it
Top