പ്രവാസിദ്രോഹ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന്

കുന്നംകുളം: പ്രവാസി ദ്രോഹ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നെല്‍സണ്‍ ഐപ്പ്. രാജ്യത്തെ പ്രവാസികളെയാകമാനം ദ്രോഹിക്കുന്ന നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രവാസ മന്ത്രാലയം നിറുത്തലാക്കിയതിന് പിന്നാലെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയില്‍ രണ്ട് നിറത്തിലുള്ള പാസ്‌പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രവാസികളുടേതുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ ആ തുഗ്ലക്ക് പരിഷ്‌ക്കാരം പിന്‍വലിക്കേണ്ടി വന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും കരിപ്പൂര്‍ വിമാനതാവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ കരിപ്പൂര്‍ വിമാനത്താവളം തുറന്ന് കൊടുക്കാന്‍ തയ്യാറാകാത്ത നടപടി അതന്ത്യം പ്രതിഷേധാര്‍ഹമാണ്. സ്വകാര്യ വിമാന കമ്പനിക്കാരെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം പ്രവാസി കോ ണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ചരമവാര്‍ഷികം ചാലക്കുടി: ജനതാദള്‍(യു)ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗലോസ് താക്കോല്‍ക്കാരന്റെ 25ാം ചരമവാര്‍ഷികം ആചരിച്ചു. സൗത്ത് ജംഗ്ഷനില്‍ നടത്തിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറോലി അനുസ്മരണ പ്രഭാഷണം നടത്തി. എം സി ആഗസ്തി അധ്യക്ഷത വഹിച്ചു. നാരായണന്‍, ജോസ് പൈനാടത്ത്, ഡേവീസ് താക്കോല്‍ക്കാരന്‍, തോമസ്, റോയ് ജോസഫ്, എ എല്‍ കൊച്ചപ്പന്‍ സംസാരിച്ചു.

RELATED STORIES

Share it
Top