പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌

ന്യൂഡല്‍ഹി: പ്രവാസികളുടെ മൃതശരീരം വിദേശത്തു നിന്നു സൗജന്യമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഡോ. പി കെ ബിജു എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നിലവില്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യ അധികൃതര്‍ മൃതശരീരത്തിന്റെ തൂക്കംനോക്കി ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുന്നവരില്‍ തുച്ഛമായ വരുമാനം ലഭിക്കുന്ന തൊഴിലാളികളാണ് ഏറെയും. തൊഴിലാളികളില്‍ വലിയൊരു ശതമാനം കേരളത്തില്‍ നിന്നുളളവരാണ്. ഇത്തരം തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇല്ല.
പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ വിദേശത്ത്് മരണപ്പെട്ടാല്‍ സൗജന്യമായാണ് അവരുടെ മൃതശരീരം സര്‍ക്കാര്‍ നാട്ടിലെത്തിക്കുന്നത്. ഇതേ ആനുകൂല്യം ഇന്ത്യയിലെ പ്രവാസികള്‍ക്കും ലഭ്യമാക്കണമെന്ന്് എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top