പ്രവാചകന്റേത് സാഹോദര്യത്തിന്റെ സന്ദേശം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

പാലക്കാട്: വിദ്വേഷവും അസഹിഷ്ണുതയും ഭരണഭാഷയായ പുതിയ കാലത്ത് മാനവികത വിളംബരം ചെയ്യുന്ന പ്രവാചക സന്ദേശം സമകാലിക സമൂഹത്തില്‍ കൂടുതല്‍ പ്രസക്തമാണെന്നും അപരിഷ്‌കൃത സമൂഹത്തെ മാതൃകാപരമായ വളര്‍ത്തിയെടുത്ത പ്രവാചക ജീവിതം സകല മേഖലകളിലേക്കും വഴി വെളിച്ചമാണെന്നും മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എംപി.
മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റെ പ്രവാചക സന്ദേശം ഉയര്‍പ്പിടിക്കണം. ജമാഅത്തെ ഇസ്‌ലാമി കേരള പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവാചക സന്ദേശം സമകാലിക ജീവിതത്തില്‍ ചര്‍ച്ചാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി മുഹമ്മദ് വേളം, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി പി യൂനുസ് സംസാരിച്ചു.

RELATED STORIES

Share it
Top