പ്രവാചകന്റേതും ഭാര്യയുടേതുമെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രം: യുവാവിന് വധശിക്ഷഇസ്‌ലാമാബാദ്: ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ യുവാവിന് വധശിക്ഷ. പാക് തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി ഷബിര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. പ്രവാചകന്റേതും ഭാര്യയുടേതുമെന്ന പേരിലാണ് യുവാവ് ഫേസ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്തത്. ഭവല്‍പൂര്‍ സ്വദേശിയായ ശിയാ യുവാവ് സുന്നികളുടെ മതവിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. കോടതിവിധിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

[related]

RELATED STORIES

Share it
Top