പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരേ കേസ്‌

വണ്ടിപ്പെരിയാര്‍: പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ യുവാവ് പ്രചരിപ്പിച്ച സംഭവത്തില്‍ ഇടുക്കി വണ്ടിപ്പെരിയാറില്‍ വ്യാപക പ്രതിഷേധം. വണ്ടിപ്പെരിയാര്‍ മുസ്‌ലിം ജമാഅത്തിന്റെയും മുസ്‌ലിം യുവജനസംഘടനകളുടെയും നേതൃത്വത്തില്‍ കടകളടച്ച് പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ ദിവസം മ്ലാമല സ്വദേശി ബിബിന്‍ മോഹന്‍ എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്. യുക്തിവാദി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പോസ്റ്റ് ബിബിന്‍ മോഹന്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ പോസ്റ്റ് പിന്‍വലിച്ച് യുവാവ് ക്ഷമാപണം നടത്തിയെങ്കിലും ബിബിനെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധപ്രകടനം നടത്തിയത്. നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. വണ്ടിപ്പെരിയാര്‍ ജമാഅത്ത് പ്രസിഡന്റ് ഹാജി ഉമര്‍ ഫാറൂഖ്, ചീഫ് ഇമാം, ഹാഫിസ് സല്‍മാന്‍മൗലവി, എം മൈതീന്‍കുട്ടി, എം എം എ ഷാജി, പി എസ് നാഗുര്‍മീരാന്‍, എ എസ് എം സിദ്ദീഖ്, നൗഷാദ് വാരിക്കാട്ട്, പി എ അബ്ദുല്‍ റഷീദ്, കെ എച്ച് ഷിജി, റിയാസ് പി ഹമീദ്, കബീര്‍ താന്നിമൂട്ടില്‍, ഷാനവാസ് കൊല്ലംപറമ്പില്‍, ടി എം മുഹ്‌സിന്‍ സംസാരിച്ചു. വണ്ടിപ്പെരിയാര്‍ ജമാഅത്ത് നല്‍കിയ പരാതിയെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലിസ് ബിബിന്‍ മോഹനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top