പ്രവാചകനെ അധിക്ഷേപിക്കുന്ന പുസ്തകം ആര്‍എസ്എസ് വിതരണം ചെയ്യുന്നു;ലക്ഷ്യം വര്‍ഗീയ കലാപം:മമത

കൊല്‍ക്കത്ത: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ആര്‍എസ്എസ് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പുസ്തകം വിതരണം ചെയ്യുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രണ്ടാംക്ലാസിലെ കുട്ടികള്‍ക്ക് നല്‍കിയ ഒരു പുസ്തകത്തിലാണ് ഇത്തരത്തില്‍ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ആര്‍എസ്എസ്ആണ് പുസത്കം വിതരണം ചെയ്യുന്നതെന്നും മമത നോര്‍ത്ത് ബംഗാളിലെ അലിപുര്‍ദൗറില്‍ പൊതുറാലിയില്‍ പറഞ്ഞു.ഇത്തരത്തില്‍ ഒരു പുസ്തകം കണ്ടെടുത്തതായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും മമത പറഞ്ഞു.പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം വീട്ടില്‍ കൊണ്ടുപോകുന്ന കുട്ടികള്‍ അത് ഉറക്കെ വായിക്കുമ്പോള്‍ പ്രശ്‌നമുണ്ടാകണമെന്നാണ് അവര്‍ കരുതുന്നതെന്നും ആ കെണിയില്‍ ആരും വീഴരുതെന്നും മമത പറഞ്ഞു.

RELATED STORIES

Share it
Top