പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കെഎഫ്ഡബ്ല്യു

കൊച്ചി: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള ജലമെട്രോയുടെ പ്രവര്‍ത്തന പുരോഗതി പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന കെഎഫ്ഡബ്ല്യുവിന്റെ ട്രാന്‍സ്‌പോര്‍ട്ട് എക്കണോമിസ്റ്റ് ആഞ്ജലിക്ക സ്വിക്കി വിലയിരുത്തി. പ്രവര്‍ത്തനങ്ങളില്‍— അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.
കെഎഫ്ഡബ്ല്യുവിന്റെ കപ്പല്‍ നിര്‍മാണ വിദഗ്ധന്‍ മാര്‍ട്ടിന്‍ നൈബോയും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം അവര്‍ പദ്ധതിക്കു കീഴില്‍ ബോട്ടുജെട്ടികള്‍ നിര്‍മിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. എറണാകുളം, തേവര, നെട്ടൂര്‍, വൈറ്റില എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. ചൊവ്വാഴ്ചയാണ് സംഘം കൊച്ചിയില്‍ എത്തിയത്. കെഎംആര്‍എല്‍ അധികൃതരുമായി സംഘം ഇന്നും യോഗം ചേരും.

RELATED STORIES

Share it
Top