പ്രവര്‍ത്തനരഹിതമായ ഐടിഐകള്‍ക്കെതിരെ നിയമനടപടി

പത്തനംതിട്ട: ജില്ലയിലെ റാന്നി, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലെ ചില സ്വകാര്യ ഐടിഐകള്‍ വ്യവസായ പരിശീലന വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഉടമകള്‍ 24ന് മുമ്പായി അസല്‍ രേഖകളുമായി റാന്നി ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

RELATED STORIES

Share it
Top