പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കൊന്നുകളയുമെന്ന് ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പാര്‍ട്ടിയുടെ പൊതുയോഗത്തിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ഘോഷിന്റെ വധഭീഷണി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തയാഴ്ച ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ദിലീപ് ഘോഷിന്റെ ഭീഷണി. രസഗുള നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്സുകാരെ സല്‍ക്കരിക്കാമെന്ന് ആരോടും കരാറില്ല. തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കും. അവര്‍ ബോംബ് ഉപയോഗിച്ചാല്‍ തങ്ങളും ബോംബ് ഉപയോഗിക്കും. തോക്ക് ഉപയോഗിച്ചാല്‍ തങ്ങളും തോക്ക് ഉപയോഗിക്കുമെന്നും ഘോഷ് പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഘോഷിനെതിരേ ജാല്‍പൈഗുരി പോലിസ് സ്വമേധയാ കേസെടുത്തു.

RELATED STORIES

Share it
Top