പ്രളയ ബാധിതര്‍ക്കായി പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ് നാളെ

കൊച്ചി: തിരക്ക് കണക്കിലെടുത്ത് ആലുവ, ചെങ്ങന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ പ്രളയബാധിതര്‍ക്കായി നാളെയും പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ് നടക്കുമെന്ന് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്തവര്‍ക്കെല്ലാം ക്യാംപില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അതേദിവസം തന്നെ പാസ്‌പോര്‍ട്ട് വിതരണം ചെയ്യും.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ക്യാംപില്‍ പങ്കെടുക്കാം. ഇതിനായി ുമുൈീൃശേിറശമ.ഴീ്.ശില്‍ അല്ലെങ്കില്‍ ാജമുൈീൃ േടല്മ ആപ്പ് മുഖേന അപേക്ഷിക്കണം. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറും (എആര്‍എന്‍) കേടായ പാസ്‌പോര്‍ട്ടും മാത്രം അപേക്ഷകര്‍ ക്യാംപില്‍ ഹാജരാക്കിയാല്‍ മതി. ഫീസ് ഓണ്‍ലൈനില്‍ അടയ്ക്കരുത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെങ്കില്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് എഫ്‌ഐ ആര്‍ അല്ലെങ്കില്‍ ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ക്യാംപിനു പുറമെ തൃശൂര്‍, ആലുവ, തൃപ്പൂണിത്തുറ, കോട്ടയം, ആലപ്പുഴ, കട്ടപ്പന, ചെങ്ങന്നൂര്‍ സേവാ കേന്ദ്രങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള പ്രവൃത്തിദിവസങ്ങളിലും പ്രളയബാധിതരുടെ അപേക്ഷ കള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കൊച്ചി മേഖല പാസ്‌പോര്‍ട്ട് ഓഫിസിനെ 94477 311 52 ബന്ധപ്പെടാം.

RELATED STORIES

Share it
Top