പ്രളയ ദുരിതാശ്വാസത്തിന് അക്കൗണ്ട്ഉത്തരവ് പിന്‍വലിച്ചത് ദുരൂഹം: ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹം കൈയയച്ചു നല്‍കുന്ന തുക വകമാറ്റി ചെലവഴിക്കാനുള്ള സാധ്യത തുറന്നിടുകയാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നു ദുരിതാശ്വാസത്തിനായി വന്‍ തുകകള്‍ പ്രവഹിക്കുന്നതിനിടയില്‍ പ്രത്യേക അക്കൗണ്ട് വേണ്ടെന്നുവച്ചത് സംശയത്തിനിട നല്‍കുന്നു. ഓഖി ദുരിതാശ്വാസ ഫണ്ട് പൂര്‍ണമായി ചെലവഴിക്കാതെ സര്‍ക്കാര്‍ കൈയില്‍ വച്ചിരിക്കുന്ന സാഹചര്യത്തില്‍ സംശയം വര്‍ധിക്കുന്നു. പ്രളയത്തിനുള്ള പണം വകമാറ്റുകയില്ലെന്ന് ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിച്ച് പ്രത്യേക അക്കൗണ്ട് വഴി തന്നെ എല്ലാ തുകയും കൈകാര്യം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top