പ്രളയ തീവ്രത അടയാളപ്പെടുത്താന്‍ നിര്‍ദേശം

കണ്ണൂര്‍: മഹാപ്രളയത്തിന്റെ തീവ്രത വരുംകാലത്തു മനസ്സിലാക്കുന്നതിനായി വെള്ളം കയറിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഇതു സംബന്ധിച്ച് അടയാളപ്പെടുത്താന്‍ ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശം. പ്രളയത്തെ തുടര്‍ന്നു വെള്ളം കയറിയ കെട്ടിടങ്ങളില്‍ എത്ര ഉയരത്തില്‍ വെള്ളം കയറിയെന്ന് അടയാളപ്പെടുത്തണമെന്നാണ് ഉത്തരവ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓഫിസുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലെ കെട്ടിടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, വൈദ്യുതിത്തൂണുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, പബ്ലിക് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ പ്രളയവേളയില്‍ പരമാവധി എത്ര ഉയരത്തില്‍ വെള്ളം ഉയര്‍ന്നുവെന്നു സൂചിപ്പിക്കുന്ന നിശ്ചിത മാതൃകയിലുള്ള ബോര്‍ഡ് സ്ഥാപിക്കണം. തറനിരപ്പില്‍ നിന്ന് എത്ര മീറ്റര്‍ ഉയരത്തിലാണ് വെള്ളം കയറിയതെന്നും ഏതു തിയ്യതി എന്നും രേഖപ്പെടുത്തണം.

RELATED STORIES

Share it
Top