പ്രളയാനന്തര വിനോദസഞ്ചാര മേഖലയിലെ ഉണര്‍വ് അദ്ഭുതകരം: കണ്ണന്താനം

കൊച്ചി: കേരളത്തില്‍ പ്രളയാനന്തര വിനോദസഞ്ചാര മേഖലയിലെ ഉണര്‍വ് അദ്ഭുതകരമാണെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലെ പവലിയനുകളും സ്റ്റാളുകളും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. പ്രളയാനന്തരവും വിനോദസഞ്ചാരം പ്രൗഢി വീണ്ടെടുത്തു എന്നതിന്റെ അനുകൂല സൂചനയാണ് കെടിഎം എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രമേയമാക്കി സജ്ജമാക്കിയ പവലിയനും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, വിവിധ സ്റ്റാളുകളും പവലിയനുകളും അദ്ദേഹം സന്ദര്‍ശിച്ചു. കെടിഎം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 1600 ബയര്‍മാര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top