പ്രളയാനന്തരം ഒഴുകിയെത്തിയ പായലുകള്‍ ബിയ്യം കായല്‍ വിഴുങ്ങി

പൊന്നാനി: ബിയ്യം കായല്‍ പായല്‍ മൂടിത്തുടങ്ങി. പ്രളയത്തിനു ശേഷം ഒഴുകിയെത്തിയ പായലുകളാണു കായലിനെ വിഴുങ്ങി കൊണ്ടിരിക്കുന്നത്. കുളവാഴ, ആഫ്രിക്കന്‍ പായല്‍ തുടങ്ങിയവയാണു കായലില്‍ നിറഞ്ഞിരിക്കുന്നത്.
ബിയ്യം കായലിന്റെ കിഴക്കു ഭാഗം ഏകദേശം പൂര്‍ണമായും പടിഞ്ഞാറു ഭാഗത്ത് ബ്രിഡ്ജില്‍ നിന്ന് ബിയ്യം സ്‌റ്റോപ്പിലേക്ക് വരുന്ന പഴയ ചകിരിമില്ലിനോട് ചേര്‍ന്ന ഭാഗത്തുമായാണു പായല്‍ നിറഞ്ഞിരിക്കുന്നത്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങയിലുമായി നിരവതിയാളുക ള്‍ കുടുംബസമേതം ബിയ്യം കായലിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെയെത്താറുണ്ട്.
അവധി ദിവസങ്ങളില്‍ പാ ര്‍ക്കിലും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. അസ്തമയവും ഇവിടെ ഒരു നല്ല വൈകുന്നേര കാഴ്ച്ചയാണ്. എല്ലാവര്‍ഷവും ഈ തരം പായല്‍ നീക്കം ചെയ്യുന്ന ജോലി കായലില്‍ നടക്കാറുണ്ട്.
ബിയ്യം കായലിന്റെ ഭംഗി വീണ്ടെടുക്കുന്നതിന്നും ടൂറിസത്തിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ക്ക് ഏറെ സാദ്ധ്യതയുള്ളതുമായ കായലിനെ അതിന്റെ യഥാര്‍ത്ഥ ഭംഗി വീണ്ടെടുത്ത് സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നു ശ്രമങ്ങള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top