പ്രളയാഘാതം: കുട്ടികളെ ഊര്‍ജ്ജസ്വലരാക്കാന്‍ കില മുളം

കുന്നത്തുകാവ്: പ്രളയം കുട്ടികളില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കാനും ഊര്‍ജസ്വലരാക്കി അവരില്‍ ആത്മവിശ്വാസമുയര്‍ത്താനും കില മുന്നിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൂടിയാലോചനാ ശില്‍പശാല സംഘടിപ്പിച്ചു.
പ്രളയബാധിത ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണു കിലയില്‍ ഒത്തുചേര്‍ന്നത്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലെ 20 ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തുളസിതഭായ് പത്മനാഭന്‍, കോഴ്‌സ് ഡയറക്ടര്‍ ഡോ. പീറ്റര്‍ എം രാജ്, ഡോ. സുബ്രഹ്മണ്യം സംസാരിച്ചു. എം ജി കാളിദാസനും ഭാസ്‌കരന്‍ പള്ളിക്കരയും ശില്‍പശാലയ്ക്കു നേതൃത്വം നല്‍കി.
പ്രളയകാലത്തു കുട്ടികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍, അവരുടെ സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍, അവ തരണം ചെയ്ത രീതികള്‍ എന്നിവ ചര്‍ച്ച ചെയ്തു.

RELATED STORIES

Share it
Top