പ്രളയത്തില്‍ നശിച്ച ബസ്സിനു പകരം സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ ബസ് സമ്മാനിച്ച് നൗഫല്‍

മുക്കം: പ്രളയത്തില്‍ സ്‌കൂള്‍ ബസ്സ് തകര്‍ന്ന് ദുരിതത്തിലായ സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ ബസ്സ് സമ്മാനിച്ച് യുവാവ് മാതൃകയായി. ലൗഷോര്‍ സ്ഥാപനങ്ങള്‍ക്ക് സഹായഹസ്തവുമായി താമരശ്ശേരി സ്വദേശി കെ കെ നൗഫലാണ് പന്നിക്കോട് ലൗ ഷോര്‍സ്‌പെഷ്യല്‍ സ്‌കൂളിലെത്തിയത് .
കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവുമധികം നാശം വിതച്ച വയനാട്ടില്‍ ലൗ ഷോര്‍സ്‌കൂളിന്റെ ഒരു ബസ്സും നശിച്ചിരുന്നു.
ഇതോടെ ദൂര സ്ഥലങ്ങളില്‍ നിന്ന് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിന് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പ്രയാസപ്പെടുന്നതിനിടെയാണ് 10 ലക്ഷത്തോളം രൂപ ചിലവഴിച്ച് സ്‌കൂളിന് നൗഫല്‍ പുതിയ ബസ്സ് വാങ്ങി നല്‍കിയത്. ലൗ ഷോറില്‍ നടന്ന ചടങ്ങില്‍ ലൗ ഷോര്‍ രക്ഷാധികാരി മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി നൗഫലില്‍ നിന്ന് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ലൗ ഷോര്‍ മാനേജര്‍ യു എ മുനീര്‍ അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ഫോറം പ്രസിഡണ്ട് സി ഫസല്‍ ബാബു,സുബൈര്‍ നെല്ലിക്കാപറമ്പ്, ബംഗളത്ത് അബ്ദുറഹിമാന്‍, റഷീദ് താമരശ്ശേരി, മജീദ് താമരശ്ശേരി, ഡോ.ഹജേഷ് സംസാരിച്ചു.

RELATED STORIES

Share it
Top