പ്രളയത്തിനിെട മദ്യമോഷണം: ഒരാള്‍ക്കൂടി പിടിയില്‍

കൊരട്ടി: പ്രളയത്തിനിെട മുരിങ്ങൂരിലെ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നു വന്‍തോതില്‍ മദ്യം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെക്കൂടി കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുബീഷ്‌മോന്‍ അറസ്റ്റ് ചെയ്തു. കൊരട്ടി നാലുകെട്ട് കോപ്പിവീട്ടില്‍ അനൂപ് (27) ആണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മുരിങ്ങൂരിലെ ഡിസ്റ്റിലറിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ പ്രളയജലത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ലോറിയുടെ കെട്ടുകളഴിച്ച് ടാര്‍പോളിന്‍ നീക്കം ചെയ്താണു മദ്യക്കുപ്പികള്‍ ധാരാളമായി കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ എക്‌സൈസ് വകുപ്പിന്റെ പരാതി പ്രകാരമാണു പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 10ഓളം പേര്‍ പിടിയിലായിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഒളിവില്‍പ്പോെയന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇനിയും ആളുകള്‍ പിടിയിലാവാനുണ്ടെന്നും പോലിസ് അറിയിച്ചു. പിടിയിലായ അനൂപിനെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top