പ്രളയക്കെടുതി: ലോകബാങ്ക് സംഘം ഇന്നെത്തും

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്നു സംസ്ഥാനത്തെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. എഡിബിയുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ടാവും. ഇരുപതംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. 5,000 കോടി രൂപയുടെ ദീര്‍ഘകാല തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുള്ള വായ്പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. പ്രളയത്തില്‍ നശിച്ച റോഡ്, പാലം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. ആകെ 20,000 കോടി രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തേ ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്റ്റിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

RELATED STORIES

Share it
Top