പ്രളയക്കെടുതി നേരിടാന്‍ നൂതന പദ്ധതികള്‍

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി ആസുത്രണത്തിനായി വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത്് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പ്രളയക്കെടുതിയില്‍ കാര്‍ഷിക മേഖലയില്‍ നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്്്.
ഇത്്് പരിഹരിക്കുന്നതിനായി നെല്‍കൃഷി, പച്ചക്കറി കൃഷി, കോഴിവളര്‍ത്തല്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രധാന്യം നല്‍കുമെന്നും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ മികച്ച പദ്ധതികള്‍ ആവിഷ്—ക്കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വനിതകള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്റേഴ്‌സ്്് തുടങ്ങിയവരുടെ ഉന്നമനത്തിനായി പുതിയപദ്ധതികള്‍ ആസുത്രണം ചെയ്യുമെന്നും യോഗത്തില്‍ ബാബു പറശ്ശേരി പറഞ്ഞു.
പ്രളയക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിലൂന്നിയാണ് പദ്ധതികള്‍ തയ്യാറാക്കുക. ജില്ലയില്‍ പ്രളയക്കെടുതിയില്‍ മലയോര മേഖലയിലെ റോഡുകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട് ഇത് പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്—കരിക്കും.
ലോക്—സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ വാര്‍ഷിക പദ്ധതികള്‍ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.ഡിസംബര്‍ മുപ്പതിനകം പദ്ധതികള്‍ തയ്യാറാക്കി അംഗീകാരം നേടുന്നതിനാണ് ശ്രമം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്്് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വികസന സ്—ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിജെ ജോര്‍ജ്്് മാസ്റ്റര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ്്് ചെയര്‍പേഴ്—സണ്‍ സുജാത മനയ്ക്കല്‍ പൊതുമരാമത്ത്്് സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍ പേഴ്—സണ്‍ സജിത പങ്കെടുത്തു.

RELATED STORIES

Share it
Top