പ്രളയക്കെടുതി: എസ്ഡിപിഐ ഭക്ഷ്യശേഖര വാഹനം പുറപ്പെട്ടു

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന തെക്കന്‍ ജില്ലകളിലെ ജനങ്ങളെ സഹായിക്കാനായി എസ്ഡിപിഐ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച ഭക്ഷ്യവിഭവങ്ങളുമായി ആദ്യവാഹനം പുറപ്പെട്ടു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി വിവിധ മണ്ഡലം കമ്മിറ്റികളുടെ സഹായത്തോടെ സമാഹരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുടമടങ്ങിയ വാഹനം ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ മേഖലയിലേക്കാണ് പുറപ്പെട്ടത്.
വസ്ത്ര-ഭക്ഷ്യ വ്യാപാരികളില്‍ നിന്നു വിവിധ ഭക്ഷ്യോല്‍പന്നങ്ങളും വസ്ത്രങ്ങളുമാണു ശേഖരിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗം ബി പി അബ്്ദുല്ല മന്ന നേതൃത്വം നല്‍കി.

RELATED STORIES

Share it
Top