പ്രളയക്കെടുതിയില്‍ സന്നദ്ധസേവനം നടത്തിയവരെ അനുമോദിച്ചു

മഞ്ചേരി: പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങിയവരെ എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മറ്റി അനുമോദിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഡാമുകള്‍ തുറക്കുന്നതില്‍ കാലതാമസം വരുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടുക്കി ഡാമില്‍ പരമാവധി വെള്ളം സംഭരിച്ച് വൈദ്യുതി ഉല്‍പാദനത്തിനു ശ്രമിച്ച നടപടിയാണ് നിരവധി ജീവനുകള്‍ പൊലിയാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മഞ്ചേരി ഡ്രീംസ് കൂട്ടായ്മ, മെഫ്‌കൊ മുള്ളമ്പാറ, മുള്ളമ്പാറ എമറാള്‍ഡ്, നെസ്റ്റ് ഡ്രീംസ് കെയ്‌സ് മഞ്ചേരി, ഫിയോ മെന്‍സ് ക്ലബ് മഞ്ചേരി തുടങ്ങിയ കൂട്ടായ്മകള്‍ക്കും സന്നദ്ധ സേവന രംഗത്തു സജീവമായ വ്യക്തികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. മണ്ഡലം പ്രസിഡന്റ് ലത്തീഫ് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം അഡ്വ. കെ പി മുഹമ്മദ് ശരീഫ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, ജില്ല ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സ്വാദിഖ് നടുത്തൊടി, സെക്രട്ടറി ഹംസ പള്ളിയാളി, മണ്ഡലം സെക്രട്ടറി സി അക്ബര്‍ സംസാരിച്ചു.

RELATED STORIES

Share it
Top