പ്രളയം: സഹായം മുടക്കാന്‍ ആരു ശ്രമിച്ചാലും മുന്നോട്ടുപോവും- മന്ത്

രിവടക്കഞ്ചേരി: പ്രളയശേഷമുള്ള നവകേരള സൃഷ്ടിക്ക് വേണ്ടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സമാനതകളില്ലാത്ത സഹായമാണ് ലഭിക്കുന്നതെന്നും സഹായങ്ങള്‍ മുടക്കാന്‍ ആരൊക്കെ ശ്രമിമിച്ചാലും സര്‍ക്കാര്‍ അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി എ കെ ബാലന്‍. കണ്ണമ്പ്ര കാര്‍ഷിക വിപണന കേന്ദ്രത്തിന്റെയും ഇക്കോ ഷോപ്പിന്റെയും ഉദ്ഘാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
പ്രളയത്തില്‍ കാര്‍ഷിക മേഖലയില്‍ ഇരുപത്തയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്ക്. ഇതെല്ലാം അതിജീവിച്ച് പുതിയ ഊര്‍ജ്ജത്തോടു കൂടി കാര്‍ഷിക മേഖലയയെ തിരിച്ച് കൊണ്ട് വരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് കണ്ണമ്പ്രയില്‍ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചത്.
എ കെ ബാലന്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് വിപണന കേന്ദ്രത്തിന്റെ കെട്ടിടം നിര്‍മിച്ചത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും വിപണന കേന്ദ്രം പ്രവര്‍ത്തിക്കുക. കണ്ണമ്പ്രയിലെ കര്‍ഷകരുടെ കൂട്ടായ്മയില്‍ ഉല്പാദിപ്പിക്കുന്ന കണ്ണമ്പ്ര ജൈവ കുത്തരി, അവില്‍, അച്ചാറുകള്‍, മുട്ട, വിവിധ തരം പച്ചക്കറികള്‍, ജൈവ കീടനാശിനികള്‍, ജൈവവളങ്ങള്‍, വിത്തുകള്‍, കൂണ്‍, ജാം, വറ്റലുകള്‍ തുടങ്ങിയയെല്ലാം വിപണന കേന്ദ്രത്തില്‍ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വനജ കുമാരി, പി എസ് സുരഭി, എം ചെന്താമരാക്ഷന്‍, ജോഷി ഗംഗാധരന്‍, വി സ്വാമിനാഥന്‍, പ്രസന്നകുമാരി സംസാരിച്ചു.

RELATED STORIES

Share it
Top