പ്രളയം: സന്നദ്ധ സേവകരെ ആദരിച്ചു

അത്താണിക്കല്‍: പ്രളയദുരന്ത ഭൂമിയില്‍ കൈത്താങ്ങായ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, യുവജന ക്ലബുകള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവരെ ഹൃദയാദരവ് എന്ന പേരില്‍ എസ്ഡിപിഐ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. സംഗമം എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു.
പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമുള്ള മണ്ഡലത്തിലെ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും വ്യാപാരി, യുവജന കൂട്ടായ്മകളുടെയും സംഗമമായി മാറി ഹൃദയാദരവ്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറുപതോളം ക്ലബുകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധ സംഘടനകള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, കൂടുംബ കൂട്ടായ്മകള്‍, വിവരാവകാശ കൂട്ടായ്മകള്‍, വയിറിങ് ആന്റ് പ്ലംബിങ് അസോസിയേഷന്‍ തുടങ്ങിയവര്‍ സംഗമത്തിലെത്തി ഉപഹാരം ഏറ്റുവാങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തികളെയും പരിപാടിയില്‍ ആദരിച്ചു. തെക്കന്‍ ജില്ലകളിലേക്ക് പുനരധിവാസ പ്രവര്‍ത്തനത്തിനു പോവുകയും പ്രളയസമയത്ത് മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.
കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റിക്കു കീഴില്‍ വീട് പുനര്‍നിര്‍മാണത്തിനുള്ള സഹായവും വിതരണം ചെയ്തു. വിവിധ സന്നദ്ധ സേവകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരക്കുണ്ട്, എസ്ഡിപിഐ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി ഹംസ മഞ്ചേരി, കമ്മിറ്റിയംഗം ടി സിദ്ധീഖ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് കെ എം അഹ്മദ് നിഷാദ്, സെക്രട്ടറി എം ടി മുഹമ്മദ്, ഇര്‍ഷാദ് മൊറയൂര്‍, അബ്ദുല്‍ മജീദ് മേല്‍മുറി, പറച്ചിക്കോട്ടില്‍ അബൂബക്കര്‍, ഇബ്രാഹീം പുല്‍പറ്റ സംസാരിച്ചു.

RELATED STORIES

Share it
Top