പ്രളയം: രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് അദാലത്ത്

മലപ്പുറം: പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഇന്ന് കലക്ടറേറ്റില്‍ ജില്ലാതല അദാലത്ത് നടത്തും. 10.30 മുതല്‍ അഞ്ചുവരെയാണ് അദാലത്ത്. ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് ഐടി മിഷനും ചേര്‍ന്നാണ് അദാലത്ത് നടത്തുന്നത്. എസ്എസ്എല്‍സി ബുക്ക്, റേഷന്‍ കാര്‍ഡ്, ഇലക്്ഷന്‍ ഐഡി കാര്‍ഡ്, ആധാര്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ,് ആധാരം, ഇ-ഡിസ്ട്രിക്ട്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കും.അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഒരു രേഖയും ഇല്ലെങ്കിലും പേര് മാത്രം ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം ഐടി മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റൈലൈസഡ് ലോക്കര്‍ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കും. വിവാഹം, ജനനം, മരണം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഗുണഭോക്താക്കള്‍ക്ക് തല്‍സമയം നല്‍കുക. ബാക്കിയുള്ളവ ബന്ധപ്പെട്ട ഓഫിസുകളില്‍നിന്ന് നേരിട്ടോ അല്ലെങ്കില്‍ തപാല്‍ വഴിയോ എത്തിക്കും.

RELATED STORIES

Share it
Top