പ്രളയം: രക്ഷാപ്രവര്‍ത്തനം നടത്തിയവരെ എസ്ഡിപിഐ ആദരിച്ചു

വെങ്കിടങ്ങ്: പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ എസ്ഡിപിഐ വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. സ്‌നേഹാദരം എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ മിനി ബാബു, കെ എസ് ഇ ബി ഓവര്‍സീര്‍ ജോണി ജോയ്, എഐഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫൈസല്‍ പാടൂര്‍, ക്യാംപ് കോ-ഓഡിനേറ്റര്‍ നൗഷിബ ലിംസീര്‍, ഐഇഎസ് മുഹമ്മദാലി, വ്യാപാരി വ്യവസായി സെക്രട്ടറി ചന്ദ്രശേഖര്‍, ആശാ വര്‍ക്കര്‍ സീജ ഗണേഷ്, നാട്ടുകാരായ രാജന്‍ പടിയത്ത്, റാഫി, കൃഷ്ണന്‍ തൈക്കാവ് എന്നിവര്‍ക്കും വിവിധ ക്ലബുകള്‍ക്കും ഉപഹാരം നല്‍കി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വാഹിദ് പാടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഷമീര്‍ ബ്രോഡ് വേ, ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, മണ്ഡലം സെക്രട്ടറി അനീസ് വാടാനപ്പള്ളി, ട്രഷറര്‍ ഹാരിസ് പാടൂര്‍, പഞ്ചായത്ത് സെക്രട്ടറി സിറാജ് തൊയക്കാവ്, ട്രഷറര്‍ ശറഫുദ്ദീന്‍ തങ്ങള്‍ സംസാരിച്ചു.RELATED STORIES

Share it
Top