'പ്രളയം: മന്ത്രിമാര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കണം'

കൊച്ചി: പ്രളയത്തില്‍ ആളുകള്‍ മരിച്ചതിന്റെ ഉത്തരവാദിത്തം മുഴുവന്‍ സര്‍ക്കാരിനാണെന്നും ഇതില്‍ മന്ത്രിമാരായ എം എം മണിക്കും മാത്യു ടി തോമസിനുമെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതി മറയാക്കി സംസ്ഥാനത്ത് വന്‍ അഴിമതിക്കൊള്ളയാണു നടക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന സമയമായിരുന്നിട്ടു കൂടി നാല് സ്വകാര്യ വന്‍കിട ബിയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്കാണ് എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനം പ്രളയക്കെടുതിക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അഴിമതി കൊടികുത്തി വാഴുകയാണ്. പ്രതിപക്ഷവും മാധ്യമങ്ങളും പ്രളയാനന്തര രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയ വേളയിലാണ് അഴിമതി അരങ്ങേറിയത്. ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഉടന്‍തന്നെ ജനങ്ങളുടെ മുന്നില്‍ അഴിമതിയുടെ വിവരങ്ങള്‍ അവതരിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top