പ്രളയം: പൊന്നാനിയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ പുതിയ തീരം സൃഷ്ടിച്ചു

പൊന്നാനി: പ്രളയം പൊന്നാനിക്ക് ദുരന്തങ്ങള്‍ ഏറെ നല്‍കിയെങ്കിലും ഇപ്പോള്‍ പുതിയൊരു ബീച്ച് തന്നെ സമ്മാനിച്ചിരിക്കുകയാണ്. പൊന്നാനി ബീച്ചി ല്‍ കിലോമീറ്ററുകള്‍ നീളത്തിലാണു പുതിയ തീരം ഉണ്ടായിട്ടുള്ളത്.
പുതിയ തീരം കാണാന്‍ നിരവധി പേരാണു പൊന്നാനിയി ല്‍ എത്തുന്നത്. പൊന്നാനി ബീച്ചില്‍ അത്ഭുത കാഴ്ച്ചയായി മാറുകയാണു കിലോമീറ്ററുകള്‍ നീണ്ട മണല്‍ത്തിട്ടയെന്ന് സന്ദര്‍ശകരും നാട്ടുകാരും പറയുന്നു. പ്രളയത്തിന് ശേഷമാണു പൊന്നാനി ബീച്ചില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ കരയില്‍ നിന്നും കടലിലേക്ക് നടന്നു പോകാവുന്ന തരത്തില്‍ മണല്‍ വന്നടിഞ്ഞത്. രണ്ടു ഭാഗത്തു നിന്നും ഈ മണല്‍ത്തിട്ടയിലേക്ക് തിരമാല വരുന്നതും കിലോമീറ്ററുകള്‍ കടലിലേക്ക് നടക്കാന്‍ സാധിക്കുന്നതിനാലുമെല്ലാം ഇത് കാണാനും ആസ്വദിക്കാനുമായി നിരവധി പേരാണ് ഇപ്പോള്‍ പൊന്നാനി ബീച്ചിലേക്ക് എത്തുന്നത്.പ്രളയത്തില്‍ ഉണ്ടായ കാലാവസ്ഥ മാറ്റമാണു പുതിയ തീരം ഉണ്ടാകാന്‍ കാരണം.

RELATED STORIES

Share it
Top