പ്രളയം: തമിഴ്‌നാട് 25,912 കോടിയുടെ സഹായം തേടി

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ മേഖലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി ജയലളിത 25,912 കോടിയുടെ കേന്ദ്രസഹായം തേടി. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറയുന്നു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വളരെ കൂടുതലാണെന്നും കത്തില്‍ പറയുന്നു.

RELATED STORIES

Share it
Top