പ്രളയം: കൈത്താങ്ങുമായി ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹുണ്ടിക പിരിവ് നടത്തി മലയാളി വിദ്യാര്‍ഥികള്‍. പിരിച്ചെടുത്ത 1,03,400 രൂപയുടെ ചെക്ക്് വിദ്യാര്‍ഥികള്‍ കേരളഹൗസിലെത്തിച്ചു. ഡല്‍ഹിയിലെ ഹന്‍സ് രാജ് കോളജിലെ 50 മലയാളി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നാല് ദിവസം കൊണ്ട് ഹുണ്ടിക പിരിവ് നടത്തിയാണ് തുക സമാഹരിച്ചത്. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സില്‍ നിര്‍മിച്ച ഹുണ്ടികയുമായി ‘കേരളത്തോടൊപ്പം നില്‍ക്കൂ’ എന്ന സന്ദേശവും കൊണ്ടായിരുന്നു ധന ശേഖരണം. ഇതില്‍ 4,000 രൂപ നാണയ തുട്ടുകളായിരുന്നു.
പ്രളയ ബാധിതര്‍ക്കായി അവശ്യസാധനങ്ങള്‍ കേരളത്തിലേക്കെത്തിച്ച ഈ വിദ്യാര്‍ഥികള്‍ പണം കൂടി നല്‍കണം എന്ന ആഗ്രഹവുമായാണ് കേരളഹൗസില്‍ എത്തിയത്.

RELATED STORIES

Share it
Top