പ്രളയം: കേന്ദ്രം കാട്ടിയത്് കടുത്ത അവഹേളനം- മജീദ് ഫൈസി

കൊച്ചി: നൂറ്റാണ്ട് കണ്ട മഹാ പ്രളയത്തിന് കേരളം ഇരയായപ്പോള്‍ നാശനഷ്ടങ്ങള്‍ക്ക് സാക്ഷിയായ പ്രധാനമന്ത്രി താരതമ്യേന നിസ്സാരമായ തുക മാത്രം സഹായം പ്രഖ്യാപിക്കുകയും അതില്‍ നിന്ന് പകുതിയോളം തുക അരിയുടെയും മണ്ണെണ്ണയുടെതും പേരില്‍ തിരിച്ചെടുക്കുകയും ചെയ്ത നടപടി കടുത്ത അവഹേളനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.
പ്രളയദുരിതത്തില്‍ കേന്ദ്രം കേരളത്തോട് കാണിച്ച അവഗണനയ്‌ക്കെതിരേ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന മാര്‍ച്ചിന് നേതൃത്വം നല്‍കാന്‍ യാത്രതിരിച്ച മജീദ് ഫൈസിക്ക് എറണാകുളം ജില്ലാ കമ്മിറ്റി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ഖജാഞ്ചി സുധീര്‍ ഏലൂക്കര, റഷീദ് എടയപ്പുറം, ഷിജു ബക്കര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top