പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്കെതിരേ യുഎസില്‍ കേസ്‌

വാഷിങ്ടണ്‍: പണം വാങ്ങി പരിപാടി നടത്താതെ വഞ്ചിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരേ യുഎസില്‍ കേസ്. സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍, കത്രീന കൈഫ്, സൊനാക്ഷി സിന്‍ഹ, രണ്‍വീര്‍ സിങ്, പ്രഭു ദേവ എന്നിവര്‍ക്കെതിരേയാണ് വൈബ്രന്‍ഡ് മീഡിയ ഗ്രൂപ്പ് എന്ന കമ്പനി ഇല്ലിനോയിയിലെ ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നടന്‍മാരെ കൂടാതെ ഉദിത് നാരായണ്‍, അല്‍ക്ക യാഗ്‌നിക്, ഉഷ മങ്കേഷ്‌കര്‍ എന്നിവര്‍ക്കെതിരേയും കേസ് നല്‍കിയിട്ടുണ്ട്. യുഎസില്‍ പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങിയ ശേഷം  അതിനു തയ്യാറായില്ലെന്നാണു പരാതിയിലുള്ളത്. കരാര്‍ ലംഘിച്ചെന്നാരോപിച്ച് താരങ്ങള്‍, അവരുടെ ഏജന്റായ മാട്രിക്‌സ് ഇന്ത്യ എന്റര്‍ടെയിന്‍മെന്റ് കണ്‍സള്‍ട്ടന്റ്‌സ്, യഷ്‌രാജ് ഫിലിംസ് എന്നിവര്‍ക്കെതിരേയാണ് കേസ് നല്‍കിയത്. ഇന്ത്യന്‍ സിനിമയുടെ നൂറാംവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 2013 സപ്തംബര്‍ 1ന് നടത്താനിരുന്ന പരിപാടി റദ്ദാക്കുകയായയിരുന്നു.

RELATED STORIES

Share it
Top