പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
sruthi srt2018-05-02T11:31:32+05:30
കോട്ടയം: ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. കോട്ടയത്തെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. അപസര്‍പ്പക നോവലുകളിലൂടെയാണ് കോട്ടയം പുഷ്പനാഥ് പ്രശസ്തനായത്. ഇവയില്‍ ഏറെയും പുസ്തകരൂപത്തില്‍ പുറത്തുവന്നവയാണെങ്കിലും ചിലതെല്ലാം വാരികകളില്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. മുന്നൂറോളം നോവലുകള്‍ പുഷ്പനാഥ് എഴുതിയിട്ടുണ്ട്.

ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് മാര്‍ക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുഷ്പനാഥ് മിക്ക കൃതികളും രചിച്ചിരുന്നത്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു. മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകന് സലിം പുഷ്പനാഥ് മരിച്ചത്.