പ്രഭാത പ്രാര്‍ഥനയ്ക്ക് പള്ളിയിലെത്തണം: അല്ലെങ്കില്‍ ജോലി തെറിക്കും

ജക്കാര്‍ത്ത: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രഭാത നമസ്‌കാരത്തിനായി പ്രാദേശിക പള്ളികളില്‍ പോവണമെന്നും അല്ലെങ്കില്‍ ജോലി തെറിക്കുമെന്നും ഇന്തോനീസ്യയിലെ പാലെംബാങ് നഗരഭരണകൂടത്തിന്റെ ഉത്തരവ്. കഴിഞ്ഞ മാസം ഏഷ്യന്‍ ഗെയിംസിനു നേതൃത്വം നല്‍കിയ നഗരമാണ് പാലെംബാങ്.
ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിന് അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്തോനീസ്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങിയത്. പ്രദേശവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഇത് ഉദ്യോഗസ്ഥരെ സഹായിക്കുമെന്നും നേരത്തേ എഴുന്നേല്‍ക്കുന്നത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമെന്നും നഗരവക്താവ് അമീറുദ്ദീന്‍ സാന്‍ദി അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top