പ്രഫ. ഇ പി ഇമ്പിച്ചിക്കോയ പടിയിറങ്ങുന്നു

ഫറോക്ക്: ഫാറൂഖാബാദിന്റെ ചരിത്രത്തില്‍ തുല്യതിയില്ലാത്ത നേട്ടങ്ങള്‍ കോര്‍ത്തിണക്കിയാണ് കോളജിന്റെ അമരക്കാരന്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ ഇന്ന് പടിയിറങ്ങുന്നത്. കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിയായ ഇ പി ഇമ്പിച്ചിക്കോയ 1975 ല്‍ വിദ്യാര്‍ഥിയായാണ് കാംപസില്‍ എത്തിയത്.
1987 ല്‍ കോമേഴ്‌സ് വിഭാത്തില്‍ അധ്യാപകനായി ഔദ്യോഗിക ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2011 ലാണ്  കോളജിന്റെ പ്രിന്‍സിപ്പാലായി ചാര്‍ജ് എടുത്തത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഫാറൂഖ് കോളജിന്റെ സ്ഥാനം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ചു. 1947 ല്‍ ആരംഭിച്ച കോളജിന് സ്വയം ഭരണപദവി പദവി ലഭിച്ചതും നാക്ക് അക്രഡിറ്റേഷനില്‍ എ പ്ലസ് ഗ്രേഡ് നേടാനായതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
ഫാറൂഖ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ഫോസയുടെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇ പി ഇമ്പിച്ചിക്കോയ കേരളത്തിലെ ഏറ്റവും വലിയ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയാക്കി ഫോസയെ മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക്‌വഹിച്ചു. പുതിയ എട്ട് കോഴ്‌സുകളും വിദ്യാര്‍ഥികളുടെ എണ്ണം 3100 ല്‍ എത്തിച്ചതും  കമ്പ്യുട്ടര്‍ സയന്‍സ് ഉള്‍പ്പെടെയുള്ള വകുപ്പുകളെ റിസര്‍ച്ച് വിഭാഗമാക്കിയതും ഇദ്ദേഹത്തിന്റെ കാലത്താണ്.
സംസ്ഥാന പ്രിന്‍സിപ്പാള്‍ കൗണ്‍സില്‍, മുസ്ലീം ഓര്‍ഫനേജസ് കോര്‍ഡിനേഷന്‍ കമ്മറ്റി, കരുവന്‍തിരുത്തി ഓര്‍ഫനേജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിത്വം ഉള്‍പ്പെട വഹിക്കുന്നുണ്ട്.
ഫാറൂഖ് കോളജിന്റെ ഉപരിസഭയായ റൗസത്തുല്‍ ഉലും അസോസിയേന്റെ ഒരു വര്‍ഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ഉപരാഷ്ട്രപദി വെങ്കയ്യനായിഡുവിനെ ക്യാംപസില്‍ എത്തിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചത് പ്രിന്‍സിപ്പെലന്ന നിലയില്‍ ഇമ്പിച്ചിക്കോയയാണ്.

RELATED STORIES

Share it
Top