പ്രഫസറായി സ്ഥാനക്കയറ്റം ലഭിക്കാന്‍ പിഎച്ച്ഡി ആവശ്യമില്ല

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനു പിഎച്ച്ഡി ആവശ്യമില്ലെന്നു സുപ്രിംകോടതി. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
അലിഗഡ് സര്‍വകലാശാലയ്ക്കു കീഴിലെ മെഡിക്കല്‍ കോളജുകളില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനു പിഎച്ച്ഡി നിര്‍ബന്ധമാണെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ നടപടി.
2010ലെ യുജിസി വ്യവസ്ഥകള്‍ പ്രകാരം സ്ഥാനക്കയറ്റം സംബന്ധിച്ച ഭേദഗതി വരുത്താനായി അലിഗഡ് സര്‍വകലാശാല പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് വളരെ അനുയോജ്യമാണെന്നു കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top