പ്രഫസര്‍ കാലു പിടിച്ച സംഭവം എബിവിപിയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ മുതിര്‍ന്ന പ്രഫസറെ ദേശവിരുദ്ധനെന്ന് വിളിച്ച് അപമാനിച്ച എബിവിപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
മന്ദ്‌സൗര്‍ പിജി കോളജിലെ പ്രഫസറെ കോളജിന്റെ ഇടനാഴിയില്‍വച്ച് അസഭ്യംപറയുന്നതും അദ്ദേഹം വിദ്യാര്‍ഥിയുടെ കാല്‍പിടിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഗുരുവിനെ ദൈവത്തെ പോലെ കാണുന്ന രാജ്യത്ത് ഏത് തരത്തിലുള്ള നന്‍മയാണ് പിന്തുടരുന്നത്. ഏതു തരത്തിലുള്ള ഇടപെടലാണിത്- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
എബിവിപി ജില്ലാ പ്രസിഡന്റ് പവന്‍വര്‍മയുടെ നേതൃത്വത്തിലാണ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാലുപിടിക്കാന്‍ നിര്‍ബന്ധിച്ചത്.

RELATED STORIES

Share it
Top