പ്രധാനമന്ത്രി വിദേശയാത്രയ്ക്ക് പുറപ്പെട്ടു



ന്യൂഡല്‍ഹി: നാലുരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളാണ് മോദി സന്ദര്‍ശിക്കുക. ജര്‍മനിയിലെത്തിയ മോദി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തും. ജര്‍മനിയില്‍നിന്ന് സ്‌പെയിനിലേക്കും അവിടെനിന്ന് റഷ്യയിലേക്കും പ്രധാനമന്ത്രി യാത്ര തിരിക്കും. പര്യടനത്തിന്റെ അവസാനപാദത്തിലാണ് അദ്ദേഹം ഫ്രാന്‍സിലെത്തുന്നത്.

RELATED STORIES

Share it
Top