പ്രധാനമന്ത്രി പൂന്തുറ സന്ദര്‍ശിക്കുംതിരുവനന്തപുരം: ഓഖി ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ പൂന്തുറ സന്ദര്‍ശിക്കും. പൂന്തുറ സെന്റ് തോമസ് സ്‌കൂളിലെത്തി പ്രധാനമന്ത്രി മല്‍സ്യത്തൊഴിലാളികളുമായി സംസാരിക്കും എന്നാണ് റിപോര്‍ട്ടുകള്‍. ഇതിനുശേഷം അദ്ദേഹം തൈക്കാട് ഗസ്റ്റ് ഹൌസിലെത്തി മുഖ്യമന്ത്രി, മന്ത്രിമാര്‍, സഭാ പ്രതിനിധികള്‍, ദുരിതബാധിത മേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.  തിരുവനന്തപുരത്ത് എത്തുന്ന മോഡി രാജ്ഭവനില്‍ മന്ത്രിമാരും, ഉദ്യോഗസ്ഥരും, മല്‍സ്യതൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തി തിരികെ ഡല്‍ഹിക്ക് മടങ്ങുമെന്നായിരുന്നു നേരത്തേയുള്ള റിപോര്‍ട്ട്.  ഒരു മണിക്കൂര്‍ മാത്രമായിരിക്കും പ്രധാനമന്ത്രി ഇവിടെ ചിലവഴിക്കൂക എന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കുറേനേരംകൂടി പ്രധാനമന്ത്രി കേരളത്തില്‍ ഉണ്ടാകും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം

RELATED STORIES

Share it
Top