പ്രധാനമന്ത്രി കൊച്ചിയില്‍ : നടുറോഡില്‍ യുത്ത് കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചുമട്ടാഞ്ചേരി: കൊച്ചിയില്‍ പ്രധാനമന്ത്രിയെത്തിയപ്പോള്‍ നടുറോഡില്‍ യൂത്ത് കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു പ്രതിഷേധിച്ചു. പോലിസ് വലയം ഭേദിച്ച് കൊച്ചി നാവിക സേന എയര്‍പോര്‍ട്ടിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടുറോഡില്‍ കുത്തിയിരുന്ന് ബീഫും ബ്രഡ്രും കഴിച്ചു. ഡിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കൊച്ചി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ആര്‍ രജീഷ് അധ്യക്ഷത വഹിച്ച പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ദിലീപ് കുഞ്ഞുകുട്ടി, പാര്‍ലമെന്റ് സെകട്ടറി ജോസഫ് മാര്‍ട്ടിന്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി എ സഗീര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെ എസ് പ്രമോദ്, ബോണി റാഫേല്‍, സി ജെ കുഞ്ഞുകുഞ്ഞ്, ജോണി ഉരുളോത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് സുമിത്ത്, എം എച്ച് ഹരേഷ്, സജി തേങ്ങാപ്പുരക്കല്‍, ജോവിന്‍ ജോസ്, എം പി പ്രിയേഷ് നേതൃത്വം നല്‍കി.തുടര്‍ന്ന് പ്രവര്‍ത്തകരെ ഡിസിപി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹം ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് ഹാര്‍ബര്‍ പോലിസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍വച്ചു.

RELATED STORIES

Share it
Top