പ്രധാനമന്ത്രി അവിവാഹിതനെന്ന പ്രസ്താവനക്കെതിരേ മോദിയുടെ പത്‌നി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസ്താവനയില്‍ നടുക്കം രേഖപ്പെടുത്തി മോദിയുടെ ഭാര്യ യശോദ ബെന്‍. മോദി വിവാഹിതനല്ലെന്ന ആനന്ദി ബെന്നിന്റെ പ്രസ്താവന തന്നെ അദ്ഭുതപ്പെടുത്തിയെന്ന് യശോദ പറഞ്ഞു. 2004ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുമ്പോള്‍ വിവാഹിതനാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും രേഖകളില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യശോദ പറഞ്ഞു. സഹോദരനായ അശോക് മോദിയുടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയിലാണ് ഇത് സംബന്ധിച്ച പ്രസ്താവന യശോദ വായിക്കുന്നത്. മോദി തന്നെ വിവാഹം കഴിച്ചിട്ടുണ്ട്.   അദ്ദേഹത്തെ താന്‍ വളരെയധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം തനിക്ക് രാമതുല്യനാണെന്നും യശോദ ബെന്‍ പറഞ്ഞു.

RELATED STORIES

Share it
Top