പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സംഭാഷണം; പ്രതി അറസ്റ്റില്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു ഫോണ്‍ സംഭാഷണം നടത്തിയ ആള്‍ അറസ്റ്റില്‍. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്. റഫീഖും പ്രകാശ് എന്ന വാഹന കരാറുകാരനും നടത്തിയതെന്നു പറയുന്ന എട്ടു മിനിറ്റോളം നീണ്ട ടെലിഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വാഹന ഇടപാടു സംബന്ധിച്ച ഈ സംഭാഷണത്തിലാണു പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു പറയുന്നത്. 1998ല്‍ അദ്വാനിയുടെ സന്ദര്‍ശന സമയത്തു ബോംബുകള്‍ വച്ചത് ഞങ്ങളാണ്. മോദിയെ ഇല്ലാതാക്കാനും ഞങ്ങള്‍ തീരുമാനിച്ചു. എനിക്കെതിരേ നിരവധി കേസുകളുമുണ്ട് എന്നായിരുന്നു സംഭാഷണം. സംഭാഷണത്തിന്റെ ആധികാരികത പരിശോധിച്ചു വരികയാണെന്നു പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top