പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചുന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നിഷേധിച്ചു.  റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം അനുമതി തേടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസ്അനുമതി നിഷേധിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനുമായി വേണമെങ്കില്‍ ചര്‍ച്ച നടത്താമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന് മോദി സന്ദര്‍ശാനുമതി നിഷേധിച്ചത്.

RELATED STORIES

Share it
Top