പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചരക്ക് കപ്പലിന്റെ സര്‍വീസ് മുടങ്ങി

കൊച്ചി: പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്ന് മിനിക്കോയ് ദ്വീപിലേക്കുള്ള ചരക്ക് കപ്പലിന്റെ സര്‍വീസ് താല്‍ക്കാലികമായി തടസ്സപ്പെട്ടു.ദ്വീപ് നിവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന കപ്പലിന്റെ സര്‍വീസാണ് തടസ്സപ്പെട്ടത്. നൂറോളം ട്രക്കുകളിലായി സാധനങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്.
പ്രധാനമന്ത്രിക്കുള്ള സുരക്ഷാ വാഹനങ്ങള്‍ കൊണ്ടുപോകേണ്ടതിനാല്‍ ചരക്ക് കപ്പല്‍ നല്‍കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top