പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് രാഹുല്‍

ശിവമോഗ: രാജ്യത്ത് ദലിതുകള്‍ക്കും പട്ടിക ജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്കുമെതിരേ ആക്രമണം ശക്തമാവുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എസ്‌സി/എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രിംകോടതി നടപടിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരായ ആക്രമണം ശക്തമായിരിക്കുകയാണ്. നിരവധി ദലിതുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, വിഷയത്തില്‍ ഇതുവരെയായി പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. രോഹിത് വെമുല വിഷയത്തിലും ഉന പ്രക്ഷോഭ സമയത്തുമെല്ലാം പ്രധാനമന്ത്രി ഇതു തന്നെയാണ് ചെയ്തത്. ചോദ്യപേപ്പര്‍ ചോര്‍ച്ച, നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ചോര്‍ന്നത് തുടങ്ങിയ വിഷയങ്ങളിലും ഈ തന്ത്രം തന്നെയാണ് മോദി കൈക്കൊണ്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top