പ്രധാനമന്ത്രിയുടെ നിലപാട് ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധം: എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ജീവല്‍പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട വിവേചനപരമായ നിലപാട് അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.
ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇതു കേരള ജനതയെ അപമാനിക്കുന്നതിനു തുല്യമാണ്. പ്രധാനമന്ത്രിസ്ഥാനത്തിന്റെ മഹിമയാര്‍ന്ന സമീപനം നരേന്ദ്രമോദിയില്‍ നിന്നുണ്ടായില്ല. ഭരണഘടനാനുസൃതമായ കേന്ദ്രസഹായമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാനാവില്ല. ഇതിനെതിരേ എല്ലാ വിഭാഗം കേരളീയരും ശക്തമായി പ്രതിഷേധിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

RELATED STORIES

Share it
Top