പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച്; ഐക്യദാര്‍ഢ്യ പ്രകടനം

ഷൊര്‍ണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നു കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് നരേന്ദ്രമോഡിയുടെ ഡല്‍ഹി ഓഫിസിലേക്ക് എസ്ഡിപിഐ നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷൊര്‍ണ്ണൂര്‍ ടൗണില്‍ പ്രകടനം നടത്തി. എസ്ഡിപിഐ ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. മുനിസിപ്പല്‍ പ്രസിഡന്റ് സിദ്ദിഖ്, സെക്രട്ടറി സക്കീര്‍ കല്ലിങ്കല്‍, മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുളപ്പുള്ളി, നഗരസഭ കൗണ്‍സിലംഗം ടി എം മുസ്തഫ നേതൃത്വം നല്‍കി. തൃത്താല: കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി തൃത്താല മണ്ഡല പരിധിയിലെ പഞ്ചായത്തുകളില്‍ വിളമ്പര ജാഥ നടത്തി.

RELATED STORIES

Share it
Top