പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടത്തിന് ഇന്ന് തുടക്കം


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുദിവസം നീളുന്ന പര്യടനത്തില്‍ റുവാന്‍ഡ,ഉഗാണ്ട,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 25ന് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. ഇന്ന് റുവാന്‍ഡയിലെത്തുന്ന മോദി തൊട്ടടുത്ത ദിവസം ഉഗാണ്ടയ്ക്ക് പോകും. ഉഗാണ്ടയില്‍ സംയുക്ത വ്യവസായ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. 21വര്‍ഷത്തിനിടെ ഉഗാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
റുവാന്‍ഡയിലെത്തുന്ന മോദി പ്രസിഡന്റിന് 200 ഇന്ത്യന്‍ പശുക്കളെ സമ്മാനമായി നല്‍കുമെന്ന വാര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top