പ്രധാനമന്ത്രിക്ക് രാസാക്രമണ ഭീഷണി; യുവാവ് അറസ്റ്റില്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രാസാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഭടനായി ജോലി ചെയ്യുന്ന കാശിനാഥ് മണ്ഡല്‍ (22)നെയാണ് മധ്യ മുംബൈയിലെ ഡിബി മാര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡി (എന്‍എസ്ജി)ന്റെ ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് മണ്ഡല്‍ പ്രധാനമന്ത്രിയെ ആക്രമിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ മണ്ഡലിനെ മുംബൈ സെന്‍ട്രല്‍ റെയില്‍വേ പോലിസ് സ്റ്റേഷനില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ തന്റെ ഒരു സുഹൃത്ത് കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി പോലിസ് അറിയിച്ചു. മണ്ഡലിനെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top