പ്രധാനമന്ത്രിക്കസേരയിലിരിക്കാന്‍ എന്തിനിത്ര ധൃതി ? രാഹുലിനോട് മോഡിന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കസേരയിലിരിക്കാന്‍ രാഹുലിന് തിടുക്കമായെന്ന് നരേന്ദ്രമോഡിയുടെ പരിഹാസം. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ റാഫേല്‍ അഴിമതി ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്് തന്നെ കടന്നാക്രമിച്ച രാഹുലിന് മറുപടിയായാണ് മോഡി തന്റെ മറുപടി പ്രസംഗത്തില്‍ ഇങ്ങിനെ പരിഹസിച്ചത്.
ഒരു അംഗം എന്റെ അടുത്ത് വന്നു. സീറ്റില്‍ നിന്ന് എണീക്കു എണീക്കു എന്ന് പറഞ്ഞു. അവിശ്വാസ ചര്‍ച്ച കഴിഞ്ഞിരുന്നില്ല, വോട്ടെടുപ്പ് കഴിഞ്ഞിട്ടില്ല, എന്തിനാണ് അധികാരത്തിലെത്താന്‍ ഇത്ര ധൃതി ?  ആദ്യം തെരെഞ്ഞെടുപ്പ് നേരിടട്ടെ, ജയിക്കട്ടെ..അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത് - പ്രധാനമന്ത്രിയുടെ പരിഹാസം ഇപ്രകാരം തുടര്‍ന്നു.
ഇതിനിടെ ടി.ഡി.പി എം.പിമാര്‍ പ്രതിഷേധവുമായി മോദിക്കരികിലേക്ക് വന്നു. ബഹളത്തിനിടയിലും മോഡി പ്രസംഗം തുടര്‍ന്നു. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ലെന്നും ഇന്ത്യയിലെ ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും മോഡി പറഞ്ഞു.

RELATED STORIES

Share it
Top